ഇനി ഒരു വർഷത്തേക്ക് അവനു -അവള്ക്കും ആഘോഷങ്ങളില്ല . ഓണം, വിഷു, തിരുവാതിര , ക്രിസ്ത്മസ് , പെരുന്നാൾ ,.... ഒന്നും. സിനിമ, ടി വി , ക്രിക്കറ്റ് , കളികൾ....... വിനോദങ്ങളില്ല . വിരുന്നില്ല ,യാത്രകളില്ല . വിവാഹം , കുടിയിരിക്കൽ, ഇരുപത്തെട്ടു ,ഒന്നിനും പൊയ്ക്കൂട ,മരണ വീട്ടിൽ പോലും ഇരുന്നൂട. .സൌഹൃദങ്ങളോ സന്തോഷങ്ങളോ പറ്റില്ല . ഉറക്കം പാടില്ല. നേരത്തിന് ഉണ്ണാൻ പറ്റില്ല .അനിയൻ കുട്ടനെ കൊഞ്ചിചൂട . അനിയത്തിയോട് മിണ്ടിക്കൂട .പാടിക്കൂട.
വേണ്ടപ്പെട്ടവരാരും മരിച്ചിട്ടില്ല .പാവം പത്തിലേക്ക് ജയിച്ചെന്നു മാത്രം